
പ്രതിയുടെ മാതാവും ഒരു കെയര്‍ വര്‍ക്കറും ഉള്‍പ്പെടെ അഞ്ച് പേര്‍ സംഭവസ്ഥലത്തുവെച്ചതന്നെ മരിച്ചുവെന്നാണ് മാധ്യമ റിപ്പോര്‍ട്ട്. പരിക്കേറ്റ ഏഴുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, പിന്നീടാണ് ഒരാള്‍ കൂടി മരിച്ചത്.
പ്രതി സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടുവെങ്കാലും ഉടന്‍ തന്നെ സ്ഥാപനത്തിന് സമീപമുള്ള ഒരു കഫേയില്‍ വെച്ച് പോലീസ് ഇയാളെ പിടികൂടി.
തോക്കുധാരി ജനിച്ചത് 1973~ല്‍ ആണെന്നും 1991 മുതല്‍ 1995 വരെ യുഗോസ്ളാവിയയുടെ തകര്‍ച്ചയ്ക്കിടെ ക്രൊയേഷ്യയുടെ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത ഒരു മുന്‍ പോലീസുകാരനാണെന്നും റീജിയണല്‍ ടെലിവിഷന്‍ എന്‍1 റിപ്പോര്‍ട്ട് ചെയ്തു.
പോലീസ് പറയുന്നതനുസരിച്ച്, ഇയാള്‍ക്ക് ഗാര്‍ഹിക പീഡനത്തിന്റെയും പൊതു അസ്വസ്ഥതയുടെയും ചരിത്രമുണ്ടന്നാണ്.
1990 കളില്‍ യുഗോസ്ളാവിയയുടെ രക്തരൂക്ഷിതമായ തകര്‍ച്ചയ്ക്ക് ശേഷം ക്രൊയേഷ്യയിലെ സ്വകാര്യ വീടുകളില്‍ നിരവധി ആയുധങ്ങള്‍ സൂക്ഷിച്ചിട്ടുണ്ട്. എന്നിരുന്നാലും, ബാള്‍ക്കന്‍ രാജ്യത്ത് വെടിവയ്പ്പുകള്‍ അപൂര്‍വമാണ്.ഏകദേശം 7,000 സ്ഥിര താമസക്കാരുള്ള ദാരുവാര്‍, പ്രദേശത്തെ താപ നീരുറവകളാല്‍ വളരെക്കാലമായി ഒരു ജനപ്രിയ സ്പാ ഡെസ്ററിനേഷനാണ്.

Comments: